Advertisement

ഉത്തരേന്ത്യയിൽ അതിശൈത്യം; നാല് സംസ്ഥാനങ്ങളിൽ ഇന്ന് റെഡ് അലേർട്ട്

December 29, 2019
Google News 0 minutes Read

ഉത്തരേന്ത്യയിൽ അതിശൈത്യം. ഡൽഹി ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിച്ചു. അതി ശൈത്യം തുടരുന്ന പ്രശ്ചാത്തലത്തിലാണ് അലേർട്ട് പ്രഖ്യപിച്ചത്. മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ഒരാഴിച്ചയായ അതികഠിനമായ ശൈത്യമാണ് ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്നത്. ഇന്നലെ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനിലയായ 1.7 ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇന്നും സ്ഥിതി തുടരും. ജനുവരി മൂന്ന് വരെ അതിശൈത്യം തുടർന്നേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. വിമാനങ്ങളും തീവണ്ടികളും വൈകിയാണ് ഇന്നും സർവ്വീസ് നടത്തുന്നത്.

രാജസ്ഥാനിലെ ഫത്തേപൂരിൽ കുറഞ്ഞ താപനില പൂജ്യത്തിലെത്തി. ഹിമാചൽപ്രദേശിലെ കിനാനൂർ ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ ഐസിൽ പൊതിഞ്ഞ നിലയിലാണ്. ലഡാക്കിലെ ലെയിൽ മൈനസ് 19 ആണ് രേഖപ്പെടുത്തിയത്. കശ്മീരിൽ ഒന്നാം തീയതി മുതൽ മഴ പെയ്‌തേക്കും. ഇത് വീണ്ടും താപനില താഴ്ത്താർ ഇടയാക്കും. ഹരിയാനയിലെ റിവാരി ജില്ലയിൽ കാഴ്ച്ചാ പരിധി കുറഞ്ഞതിനേ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here