Advertisement

ധൈര്യം സ്ഫുരിക്കുന്ന പുതുവത്സര ആശംസ വീഡിയോയുമായി ഇന്ത്യൻ വ്യോമസേന

January 1, 2020
Google News 4 minutes Read

ധൈര്യം സ്ഫുരിക്കുന്ന ദൃശ്യങ്ങളും വാക്കുകളുമായി ഇന്ത്യൻ വ്യോമസേനയുടെ പുതുവത്സര ആശംസ വീഡിയോ. കഴിഞ്ഞ ദിവസമാണ് സേനയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ വീഡിയോ ട്വീറ്റ് ചെയ്തത്.

സേനയുടെ യൂണിഫോമിട്ട എല്ലാവർക്കും ആദരമർപ്പിച്ചിരിക്കുന്ന വീഡിയോയിൽ സുഖോയ്- 30, റഫാൽ യുദ്ധ വിമാനങ്ങളുടെ അഭ്യാസപ്രകടനവും ഉൾക്കൊള്ളിച്ചിരിക്കുന്നു.

Read Also: ‘പുതുവർഷം ഇവനെ കണ്ട് തുടങ്ങൂ’; വീഡിയോ പങ്കുവച്ച് സച്ചിൻ തെണ്ടുൽക്കർ

‘രാജ്യസ്‌നേഹം ശത്രുക്കളെ തോൽപ്പിക്കാൻ ഭയത്തെ തിരിച്ചുവിട്ടു. രാഷ്ട്രത്തിന് വേണ്ടി പോരാടുമ്പോൾ കൊടുങ്കാറ്റുകൾക്ക് തീവ്രത കുറവാണ്, കാരണം ഞാനൊരു വ്യോമസേന സൈനികനാണ്. എന്റെ ഒരു കണ്ണ് എപ്പോഴും ആകാശത്തിലെ ശത്രുക്കളിലും.’ രോമാഞ്ചമുണർത്തുന്ന ദൃശ്യങ്ങളുടെ താളനുസൃതമായ പശ്ചാത്തല സംഗീതവും വിവരണവും വീഡിയോയെ കൂടുതൽ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നു.

ബുദ്ധിമുട്ട് നിറഞ്ഞ മേഖലകളിൽ പരിശീലനം നടത്തുന്ന സൈനികരെയും വീഡിയോയിൽ കാണാം. ‘ഒരു ഇന്ത്യൻ വ്യോമസൈനികൻ എന്നത് ഒരു ആരംഭമാണ്, ഒരിക്കലും അവസാനിക്കാത്ത ആരംഭം’ എന്നാണ് വീഡിയോയിലെ അവസാന വാചകം.

 

 

air force, new year wish, indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here