Advertisement

കവിയൂർ കൂട്ടമരണക്കേസ്; സിബിഐയുടെ നാലാമത്തെ റിപ്പോർട്ടും കോടതി തള്ളി

January 1, 2020
Google News 0 minutes Read

കവിയൂർ കൂട്ടമരണക്കേസിൽ സിബിഐയുടെ നാലാമത്തെ റിപ്പോർട്ടും കോടതി തള്ളി. കൂട്ടമരണം ആത്മഹത്യയാണെന്ന് നാലാമതും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് നടപടി. കേസിൽ തുടരന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു.

2004 സെപ്തംബർ 28 നാണ് കവിയൂരിൽ ക്ഷേത്രപൂജാരിയേയും കുടുംബത്തേയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജാരിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. കുട്ടിയെ രാഷ്ട്രീയ നേതാക്കൾക്ക് അടക്കം കാഴ്ചവച്ചിരുന്നതായും ഇതിൽ മനംനൊന്താണ് കുടുംബം ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം.

കേസിൽ അന്വേഷണം ആരംഭിച്ച സിബിഐ കുടുംബം ആത്മഹത്യ ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി ആദ്യ റിപ്പോർട്ട് നൽകി. കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാകാം എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here