കഴിഞ്ഞ നാല് മാസമായി പെൻഷൻ ഇല്ല; പുതുവർഷദിനത്തിൽ കാസർഗോഡ് കളക്ടറേറ്റിന് മുന്നിൽ എന്റോസൾഫാൻ ദുരിതബാധിതരുടെ പ്രതിഷേധം

പുതുവർഷദിനത്തിൽ കാസർഗോഡ് കളക്ടറേറ്റിന് മുന്നിൽ എന്റോസൾഫാൻ ദുരിതബാധിതരുടെ പ്രതിഷേധം. ദുരിതബാധിതർ എന്റോസൾഫാൻ സെൽ അധികൃതരുമായി നടത്തിയ ചർച്ച വാക്കേറ്റത്തിൽ കലാശിച്ചു. കഴിഞ്ഞ നാല് മാസമായി പെൻഷൻ മുടങ്ങിയ സാഹചര്യത്തിലാണ് കളക്ടറേറ്റിലേക്ക് പ്രതിഷേധവുമായി ദുരിതബാധിതർ എത്തിയത്.

പുതുവർഷാഘോഷങ്ങൾക്കിടയിൽ പ്രതിഷേധമറിയിക്കാൻ തന്നെയായിരുന്നു എന്റോസൾഫാൻ ദുരിതബാധിതർ എത്തിയത്. കാസർഗോഡ് കളക്ടറേറ്റിന് മുന്നിൽ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. സാന്ത്വനം പദ്ധതി പ്രകാരം നൽകിവരുന്ന പെൻഷൻ നാല് മാസമായി മുടങ്ങിയ സാഹചര്യത്തിലാണ് കലക്ട്രേറ്റിലേക്ക് പ്രതിഷേധവുമായി ദുരിതബാധിതർ എത്തിയത്.

എന്റോസൾഫാൻ സെൽ ജൂനിയർ സൂപ്രണ്ടുമായി പിന്നീട് നടത്തിയ ചർച്ച വാക്കേറ്റത്തിൽ കലാശിച്ചു. സാമൂഹ്യനീതി വകുപ്പാണ് പണം അനുവദിക്കേണ്ടത് എന്നാണ് അധികൃതരുടെ വിശദീകരണം. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ദുരിതബാധിതരുടെ തീരുമാനം.

Story Highlights- Endosulfan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top