Advertisement

സീസണിലെ യൂറോപ്യൻ ഇലവൻ; ഗോൾ ഡോട്ട് കോമിന്റെ ടീമിൽ ക്രിസ്ത്യാനോയ്ക്ക് ഇടമില്ല

January 1, 2020
Google News 2 minutes Read

പ്രശസ്ത ഫുട്ബോൾ വെബ്സൈറ്റായ ഗോൾ ഡോട്ട് കോം തയ്യാറാക്കിയ സീസണിലെ യൂറോപ്യൻ ഇലവനിൽ പോർച്ചുഗീസിൻ്റെ യുവൻ്റസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഇടമില്ല. ബുണ്ടസ് ലീല, ലാ ലീഗ, ഫ്രഞ്ച് ലീഗ്, പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍ ലീഗ് എന്നെ ലീഗുകളിൽ നിന്നാണ് താരങ്ങളെ തെരഞ്ഞെടുത്തത്. ടീമിൽ ക്രിസ്ത്യാനോ ഇല്ലാത്തത് ആരാധക രോഷത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപ്രമാദിത്വം തുടരുന്ന ലിവർപൂളിൽ നിന്നാണ് കൂടുതൽ താരങ്ങൾ. 3 താരങ്ങളാണ് ലിവർപൂളിൽ നിന്ന് ഉള്ളത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്ന് രണ്ട് താരങ്ങളുണ്ട്. പിഎസ്ജിയുടെ കെയ്‌ലര്‍ നവാസ് ആണ് ഗോൾകീപ്പർ. റൈറ്റ് ബാക്ക്- ട്രെന്റ് അലെക്‌സാണ്ടര്‍ അര്‍നോള്‍ഡ് (ലിവര്‍പൂള്‍), സെന്‍ട്രല്‍ ബാക്കുകൾ- ക്രിസ് സ്മാളിങ് (റോമ), വിര്‍ജില്‍ വാന്‍ ഡൈക്ക് (ലിവര്‍പൂള്‍), ലെഫ്റ്റ് ബാക്ക്- ആന്‍ഡി റോബെര്‍ട്‌സണ്‍ (ലിവര്‍പൂള്‍), മിഡ്ഫീല്‍ഫര്‍മാർ- ഏഞ്ചല്‍ ഡി മരിയ (പിഎസ്ജി), കാസമിറോ (റയല്‍ മാഡ്രിഡ്), കെവിന്‍ ഡി ബ്രുയിന്‍ (മാഞ്ചസ്റ്റര്‍ സിറ്റി), റൈറ്റ് വിങ്ങർ- ലയണല്‍ മെസ്സി (ബാഴ്‌സലോണ), ലെഫ്റ്റ് വിങ്ങർ- ജാഡന്‍ സാഞ്ചോ (ബൊറൂഷ്യ ഡോട്ട്മുണ്ട്), സെൻ്റർ ഫോർവേഡ്- റോബര്‍ട്ട് ലെവെന്‍ഡോസ്‌കി (ബയേണ്‍ മ്യൂണിക്) എന്നിവരാണ് ടീമിലുള്ളത്.

ലിവര്‍പൂളിന്റെ സാദിയോ മാനെ, മുഹമ്മദ് സല, പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ, ലെസ്റ്റർ സിറ്റിയുടെ ജാമി വാര്‍ഡി, റയൽ മാഡ്രിഡ് താരം കരിം ബെന്‍സിമ, ലെപ്സിഗ് ഫോർവേഡ് തിമോ വെര്‍ണര്‍ തുടങ്ങിയവർ പ്രത്യേക പരാമർശത്തിന് അർഹരായി.

Story Highlights: Cristiano Ronaldo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here