Advertisement

വനവിസ്തൃതി വര്‍ധിപ്പിച്ച സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനം നേടി കേരളം

January 1, 2020
Google News 1 minute Read

രാജ്യത്തെ വനവിസ്തൃതി വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ കേരളം. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം വനവിസ്തൃതി വര്‍ധിപ്പിച്ച സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 2017 – 2019 കാലയളവില്‍ 823 ചതുരശ്ര കിലോമീറ്റര്‍ വര്‍ധനവാണു സംസ്ഥാനത്തിന്റെ വനവിസ്തൃതിയില്‍ ഉണ്ടായിരിക്കുന്നത്.

അതില്‍ തന്നെ നിബിഡ വനമേഖലയിലാണ് കാര്യമായ വര്‍ധന ഉണ്ടായിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് 1663 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന നിബിഡ വനങ്ങള്‍ 2019 ല്‍ 1935 ചതുരശ്ര കിലോമീറ്റര്‍ ആയി കൂടി. വനപരിപാലനത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഫലപ്രാപ്തിയിലെത്തുന്നതാണ് ഈ നേട്ടത്തിനു പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here