Advertisement

കാമുകിയെ പ്രപ്പോസ് ചെയ്ത് ഹർദ്ദിക് പാണ്ഡ്യ; വീഡിയോ

January 1, 2020
Google News 6 minutes Read

ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയും സെർബിയൻ നടി നടാഷ സ്റ്റാങ്കോവിച്ചും തമ്മിൽ പ്രണയത്തിലാണെന്ന് കഴിഞ്ഞ ദിവസമാണ് പപ്പരാസികൾ ഉറപ്പിച്ചത്. ഇപ്പോഴിതാ ഇരുവരും എൻഗേജ്ഡ് ആയിരിക്കുകയാണ്. കാമുകിയെ പ്രപ്പോസ് ചെയ്ത് വിരലിൽ മോതിരമണിയിക്കുന്ന പാണ്ഡ്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നടാഷ തന്നെയാണ് പ്രപ്പോസൽ വീഡിയോ പങ്കുവെച്ചത്. ഹർദ്ദിക് പാണ്ഡ്യയും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ എൻഗേജ്ഡ് ആയെന്ന് അറിയിച്ചിരുന്നു.

 

View this post on Instagram

 

Mai tera, Tu meri jaane, saara Hindustan. ?? 01.01.2020 ❤️ #engaged

A post shared by Hardik Pandya (@hardikpandya93) on

നടാഷക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഇന്ത്യൻ ഓൾറൗണ്ടർ തൻ്റെ എൻഗേജ്മെൻ്റ് വിവരം ആരാധകരെ അറിയിച്ചത്. നടാസഹയാവട്ടെ ഹർദ്ദിക് പാണ്ഡ്യ മോതിരം നീട്ടി, മുട്ടുകുത്തിയിരുന്ന് പ്രപ്പോസ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടാണ് സന്തോഷം പങ്കുവെച്ചത്. വീഡിയോയും ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

 

View this post on Instagram

 

Forever yes ??❤️ @hardikpandya93

A post shared by ?Nataša Stanković? (@natasastankovic__) on

പരിക്ക് പറ്റി കളത്തിനു പുറത്തായിരുന്ന ഹർദ്ദിക് ഇതുവരെ രാജ്യാന്തര ടീമിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ബംഗ്ലാദേശിനും വെസ്റ്റ് ഇൻഡീസിനുമെതിരായ ടി-20, ഏകദിന പരമ്പരകളിലൊന്നും അദ്ദേഹത്തിനു കളിക്കാൻ സാധിച്ചിരുന്നില്ല. ഈ മാസം ആരംഭിക്കുന്ന ശ്രീലങ്കൻ പരമ്പരയിലും തുടർന്ന് നടക്കുന്ന ഓസ്ട്രേലിയൻ പരമ്പരയിലും ഹർദ്ദിക് കളിക്കില്ല. അടുത്തിടെ ഒരു ഓപ്പറേഷൻ കഴിഞ്ഞ അദ്ദേഹം ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഇടം പിടിച്ച പാണ്ഡ്യ ഈ പരമ്പരയിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാവും ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുക.

Story Highlights: Hardik Pandya, Engagement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here