Advertisement

ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം ആരംഭിച്ചു

January 1, 2020
Google News 1 minute Read

പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാമതു സമ്മേളനത്തിനു തുടക്കമായി. ഇന്ത്യയടക്കം 47 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ആഗോള വിദ്യാഭ്യാസ ഹബാക്കി കേരളത്തെ മാറ്റണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ലോക കേരള സഭ വായുവില്‍ നില്‍ക്കുന്ന ഒന്നല്ലെന്ന് നിയമനിര്‍മ്മാണത്തോടെ ബോധ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിനാണ് തുടക്കമായത്. ആഗോള വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റണമെന്നും സാംസ്‌കാരിക സാമ്പത്തിക, രാഷ്ട്രീയ സംവാദങ്ങള്‍ക്കുള്ള വേദിയാണ് ലോക കേരളസഭയെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. നീതി അയോഗിന് ഒന്നാം സ്ഥാനം നേടിയതിന് സര്‍ക്കാരിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു.

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ നിക്ഷേപം നടത്താമെന്നും ഏത് മേഖലയില്‍ വേണമെങ്കിലും നിക്ഷേപം നടത്താനും അതിന്റെ പുരോഗതി മനസിലാക്കാനും സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയ്ക്കായി നിയമനിര്‍മ്മാണം നടത്തും.

വ്യവാസയ പ്രമുഖര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യ,ഗള്‍ഫ്, സാര്‍ക്ക്, ആഫ്രിക്ക, യൂറോപ്പ് അമേരിക്കയടക്കം 47 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം കലാ വിരുന്നും അരങ്ങേറി. അതേസമയം ലോക കേരള സഭ പരാജയമാണെന്നും ധൂര്‍ത്തിനുള്ള വേദിയാണെന്നും ആരോപിച്ച് യു.ഡി.എഫ് സമ്മേളന നടപടികള്‍ ബഹിഷ്‌ക്കരിച്ചു.

Story Highlights: Loka kerala sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here