Advertisement

ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം

January 1, 2020
Google News 0 minutes Read

പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ഇന്ത്യയടക്കം 47 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ധൂര്‍ത്തെന്നാരോപിച്ച് യുഡിഎഫ് ലോക കേരളസഭ ബഹിഷ്‌ക്കരിക്കും. വൈകീട്ട് നിശാഗന്ധിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്യും.

സഭയുടെ പരിഗണനയ്ക്ക് വിധേയമാകുന്ന നയരേഖ മുഖ്യമന്ത്രി അവതരിപ്പിക്കും. നവ കേരള നിര്‍മാണത്തില്‍ പ്രവാസികളുടെ പങ്കിനെക്കുറിച്ചായിരിക്കും സമ്മേളനത്തിലെ പ്രധാന ചര്‍ച്ച. ലോകകേരള സഭ സ്ഥിരം സംവിധാനം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കരട് ബില്‍ ജനുവരി രണ്ടിന് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here