Advertisement

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടും

January 1, 2020
Google News 0 minutes Read

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്കിനോടാവശ്യപ്പെടാന്‍ മന്ത്രിസഭാ തീരുമാനം. നേരത്തെ നല്‍കിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നര ലക്ഷത്തോളം പേരടങ്ങിയ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം എന്ന സന്നദ്ധ പ്രവര്‍ത്തക സംഘം രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ആര്‍ കെ സിംഗിനെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും ഇഷിതാ റോയിയെ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിക്കാനും തീരുമാനമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here