Advertisement

രാമു കാര്യാട്ട് ചലച്ചിത്ര അവാർഡ് നിശ ജനുവരി 19ന്

January 1, 2020
Google News 1 minute Read

നാട്ടിക ബീച്ച് ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാമു കാര്യാട്ട് ചലച്ചിത്ര അവാർഡ് നിശ ജനുവരി 19ന് നടക്കും.

ഈ വർഷം മുതൽ ഏർപ്പെടുത്തിയ സംഗീത അവാർഡ് നിശ ജനുവരി 18 നാണ് നടക്കുക. 2019ൽ ഇറങ്ങിയ മലയാള ചലചിത്രങ്ങളിൽ ജനപ്രീതിയും, കലാ മികവും ഒരു പോലെ കണക്കിലെടുത്ത് വിദഗ്ദ്ധ സമിതി നൽകിയ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ചലച്ചിത്ര സംഗീത അവാർഡ് വിജയികളെ നിശ്ചയിച്ചത്.

10000 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള ക്യാഷ് അവാർഡും പ്രത്യേകം തയ്യാറാക്കിയ ശിൽപവും പ്രശസ്തി പത്രവും ചേർന്നതാണ് പുരസ്‌കാരം. ജനുവരി 18, 19 തീയ്യതികളിൽ നാട്ടിക കടപ്പുറത്ത് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ സമർപ്പിക്കുക.

Story Highlights- Film Award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here