Advertisement

അങ്കമാലി ഡയറീസിലെ ‘തീയാമ്മ’ക്ക് ചുവട് വച്ച് മമ്മൂട്ടി: ഷൈലോക്കിന്റെ പുതിയ ടീസർ കാണാം

January 1, 2020
Google News 1 minute Read

ലിജോ ജോസ് പെല്ലിശേരിയുടെ ഹിറ്റ് സിനിമയായ അങ്കമാലി ഡയറീസിലെ പ്രസിദ്ധമായ ‘തീയാമ്മ’ എന്ന പാട്ടിന് ചുവടുവച്ച് മമ്മൂട്ടിയും പൊലീസുകാരും. സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന സിനിമയുടെ രണ്ടാമത് ഇറങ്ങിയ ടീസറിലാണ് ചിരിയുണർത്തുന്ന ക്യൂട്ട് പെർഫോമൻസുമായി മമ്മൂട്ടിയെത്തുന്നത്.

Read Also: ടൊവീനോ മൂന്ന് വേഷങ്ങളിൽ; ‘അജയന്റെ രണ്ടാം മോഷണം’ വരുന്നു

ലാത്തി വച്ച് കോൽക്കളി കളിക്കുന്ന മമ്മൂട്ടിയുടെ നൃത്തം ആരേയും ചിരിപ്പിക്കും. ഗുഡ്‌വിൽ എൻർടൈയ്‌മെൻ്‌സാണ് സിനിമ നിർമിച്ചിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ, മാസ്റ്റർ പീസ് എന്നീ സിനിമകൾക്ക് ശേഷമാണ് ഷൈലോക്ക് സുജിത് ഒരുക്കുന്നത്. തിരക്കഥ- അനീഷ് അഹമ്മദും ബിപിൻ മോഹനും, ഛായാഗ്രഹണം- രണദീവ്, സംഗീത സംവിധാനം- ഗോപി സുന്ദർ.

 

 

shylock

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here