2020 ല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതല്‍; റിപ്പോര്‍ട്ട്

2020 ല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍. 2018 നെ അപേക്ഷിച്ച് 2019 ല്‍ 54 ശതമാനത്തോളമാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള വിവര ചോര്‍ച്ച ഉണ്ടായത്. 2020 ല്‍ ഇത് വര്‍ധിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

5ജിയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും (ഐഒടി) വരുന്നതോടെ ഇന്റര്‍നെറ്റിന്റെ സ്പീഡ് വളരെയധികം വര്‍ധിക്കും ഇതോടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നതിനുള്ള സാധ്യതയും കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് വരുന്നതോടെ വിവരങ്ങളുടെ സംരക്ഷണം പ്രശ്‌നത്തിലാകുമെന്ന് സൈബര്‍ ട്രന്റ്‌സ് ഇന്‍ 2019 ആന്‍ഡ് പ്രെഡിക്ഷന്‍സ് ഫോര്‍ 2020 എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഓടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 673 മില്ല്യണ്‍ ആകുമെന്നാണ് കണക്കുകൂട്ടലുകള്‍. 95 ശതമാനത്തിലധികം ഡേറ്റാ ചോര്‍ത്തലുകളും മാനുഷികമായി സംഭവിക്കുന്ന പിശകുകളുടെ ഭാഗമായാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top