Advertisement

‘ദേവസ്വം ബോർഡിന്റെ പല ക്ഷേത്രങ്ങളും വൃത്തികെട്ട് കിടക്കുകയാണ്’ : ജി സുധാകരൻ

January 1, 2020
Google News 2 minutes Read

ദേവസ്വം ബോർഡിന്റെ പല ക്ഷേത്രങ്ങളും വൃത്തികെട്ട് കിടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പലതും കാടുംപടലും കയറി കിടക്കുന്നു. സ്ഥലം പലരും കൈയേറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം എസ്എൻഡിപി യോഗം നടത്തുന്ന പല ക്ഷേത്രങ്ങളും അത്യന്തം വൃത്തിയുള്ളതാണെന്നും വൃത്തിയുള്ള ക്ഷേത്രങ്ങളാണ് സ്ഥാപിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ‘മുണ്ട് ഉടുത്തവരെ കയറ്റിയില്ലെങ്കിലുണ്ടല്ലോ…’ സ്റ്റാർ ഹോട്ടലുകാരോട് കോഴിക്കോട് കോർപറേഷൻ

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടത്തിയ ‘സംഘടന’ എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നേരത്തെ ശിവഗിരി മഠത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവ് ഗ്രീൻസോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നു. തീർത്ഥാടന സമയത്ത് എത്തുന്ന കച്ചവടക്കാർ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തി.

87-ാം ശിവഗിരി തീർത്ഥാടനം പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും നടക്കുക. ഇതിനുള്ള ക്രമീകരണങ്ങൾ ശിവഗിരി മഠവും വർക്കല നഗരസഭയും ഏർപ്പെടുത്തി. മഠത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവ് ജില്ലാ കളക്ടർ ഗ്രീൻസോണായി പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് സാധനങ്ങളൊന്നും കൊണ്ടുവരരുതെന്ന് ശിവഗിരി മഠം തീർത്ഥാടകർക്ക് അറിയിപ്പ് നൽകി.

 

 

 

devaswaom board, g sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here