Advertisement

ട്വന്റി ട്വന്റി മുന്നണിയില്‍ ഭിന്നത; കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

January 1, 2020
Google News 1 minute Read

എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി മുന്നണിയില്‍ ഭിന്നത. മുന്നണിയിലെ തര്‍ക്കത്തെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ് രാജിവച്ചു. ജേക്കബിനെതിരെ അവിശ്വാസത്തിന് ട്വന്റി ട്വന്റിയിലെ ഒരു വിഭാഗം നീക്കം നടത്തിയിരുന്നു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയില്‍ കലാശിച്ചത്  എന്നാണ് സൂചന.

മുന്നണിയുടെ 17 അംഗങ്ങളില്‍ 14 പേര്‍ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടീസ് പ്രസിഡന്റിനെതിരെ നല്‍കിയിരുന്നു. പ്രസിഡന്റ് പദവിയിലിരുന്ന് സംഘടനയ്‌ക്കെതിരായ തീരുമാനങ്ങളെടുത്തുവെന്നാണ് അംഗങ്ങളുടെ ആരോപണം.

Story Highlights-  Twenty Twenty, panchayat President   resigns, Kizhakabhalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here