ഹൾക്കിനും സ്‌പൈഡർമാനും ഒപ്പം ഉണ്ണി മുകുന്ദൻ

പുതുവർഷത്തിൽ ആരാധകർക്ക് വ്യത്യസ്ത തരത്തിൽ ആശംസ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുവതാരം ഉണ്ണി മുകുന്ദൻ. ഹൾക്കിനും സ്‌പൈഡർമാനും ഒപ്പം നിന്നുളള ചിത്രങ്ങളാണ് താരം പുതുവർഷാശംസകൾ നേർന്ന് കൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹൾക്കും സ്‌പൈഡർമാനും എന്നു പറയുമ്പോൾ… ഇവരാരും യഥാർത്ഥ മനുഷ്യരാണ് എന്ന് വിചാരിച്ചു കളയരുത് കേട്ടോ… സൂപ്പർ ഹീറോകളുടെ കടുത്ത ആരാധകനായ താരം സൂപ്പർ ഹീറോസിന്റെ രൂപത്തിലുള്ള പാവകൾ മുമ്പിൽ നിരത്തിവെച്ചുള്ള ചിത്രങ്ങൾ നിരത്തിവച്ച് അവയ്ക്ക് പിന്നിലായി നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം ‘പുതു വത്സരാശംസകൾ.. വർഷങ്ങൾ വരും പോകും.. എന്നും കുഞ്ഞായിരിക്കാൻ ശ്രമിക്കൂ… ഏവർക്കും സ്നേഹം’. എന്ന അടിക്കുറിപ്പുമുണ്ട്.

സൂപ്പർമാനിൽ തുടങ്ങി അലാവുദ്ദീനും സ്‌കൂബി ഡൂവും വരെ ഉണ്ണി മുകുന്ദന്റെ സൂപ്പർ ഹീറോ ശേഖരത്തിലുണ്ട്. ഉണ്ണിമുകുന്ദന്റെ കുഞ്ഞു പാവകളെ കണ്ട് അമ്പരന്നിരിക്കുന്ന ആരാധകർ, ഇത്രയധികം കളിപ്പാട്ട ശേഖരങ്ങൾ കുഞ്ഞുങ്ങൾക്ക് പോലും ഉണ്ടാവില്ലെന്ന് പറയുന്നു.

Story highlight: unni mukundan, new year wish

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top