പാക്ക് അധിനിവേശ കശ്മീരിൽ എന്ത് നടപടിക്കും തയാറെന്ന് കരസേന മേധാവി

പാക്ക് അധിനിവേശ കശ്മീരിൽ എന്തു നടപടിക്കും ഇന്ത്യൻ സൈന്യം തയാറെന്ന് കരസേന മേധാവി
മനോജ് മുകുന്ദ് നരേവനെ. പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ച് സേനയ്ക്കു പല ആസൂത്രണങ്ങളുമുണ്ടെന്നും ആവശ്യമെങ്കിൽ അത് പ്രാവർത്തികമാക്കാമെന്നും നരേവനെ പറഞ്ഞു.
ജമ്മു കശ്മീരിലുൾപ്പെടെ ഇന്ത്യയുടെ എല്ലാ അതിർത്തി പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ആക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും തടയുകയാണ് പ്രധാന ലക്ഷ്യം. ഇതനായി ജാഗ്രത പാലിക്കേണ്ടതുണ്ട്. നിർദേശം ലഭിച്ചാൽ പാക്ക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്താൻ തയാറെന്നും നരേവനെ കൂട്ടിച്ചേർത്തു.
അതിർത്തിക്കപ്പുറത്തെ പാകിസ്താന്റെ ഭീകര ക്യാമ്പുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് നരേവനെ പറഞ്ഞിരുന്നു. അവയെ തകർക്കാൻ ശ്രദ്ധ പുലർത്തുകയും പ്രതിരോധ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here