Advertisement

ഡല്‍ഹിയില്‍ തീപിടുത്തമുണ്ടായ ഫാക്ടറിയില്‍ കുടുങ്ങിയ അഗ്നിശമന ഉദ്യോസ്ഥരെ രക്ഷപ്പെടുത്തി

January 2, 2020
1 minute Read

ഡല്‍ഹിയിലെ പീര്‍ഗര്‍ഹിയില്‍ തീപിടുത്തമുണ്ടായ ഫാക്ടറിയില്‍ കുടുങ്ങിയ അഗ്നിശമന ഉദ്യോസ്ഥരെ രക്ഷപ്പെടുത്തി. തീപിടുത്തമുണ്ടായ ഫാക്ടറിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് അഗ്നിശമന ഉദ്യോസ്ഥര്‍ കുടുങ്ങിയത്. അപകടത്തില്‍ മൂന്ന് അഗ്നിശമന ഉദ്യോഗസ്ഥരടക്കം 12 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

ഒന്‍പത് മണിയോടെ ഫാക്ടറിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. പൊട്ടിത്തെറിയില്‍ ഫാക്ടറിയുടെ ഒരു ഭാഗം തകര്‍ന്ന് വീണു. അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ മൂന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥരും ഒരു തൊഴിലാളിയും കുടുങ്ങി. പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയും കൂടുതല്‍ അഗ്നിശമന സേന യൂണിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടം ദുഖകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top