Advertisement

ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ ; പിന്നില്‍ ചൈന

January 2, 2020
Google News 2 minutes Read

പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. ജനുവരി ഒന്നിന് ലോകത്ത് ജനിച്ച കുട്ടികളുടെ 17 ശതമാനവും ഇന്ത്യയിലാണ്. 3,92,078 കുഞ്ഞുങ്ങളാണ് 2020 ജനുവരി ഒന്നിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനിച്ചത്. ഇതില്‍ 67,385 കുഞ്ഞുങ്ങളും ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. 46,299 കുഞ്ഞുങ്ങളാണ് ചൈനയില്‍ ജനിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ ജനസംഖ്യാ റിപ്പോര്‍ട്ട് അനുസരിച്ച്, 2027ല്‍ ഇന്ത്യ ചൈനയെയും മറികടന്ന് ഏറ്റവും കുടുതല്‍ ജനസംഖ്യയുള്ള രാജ്യമാകും.

അതേസമയം, ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന ശിശുമരണനിരക്ക് സംബന്ധിച്ചുള്ള ആശങ്കയും റിപ്പോര്‍ട്ട് പങ്ക് വയ്ക്കുന്നു. വളര്‍ച്ചയെത്താതെയുള്ള ജനനം, ജനനസംബന്ധമായയ സങ്കീര്‍ണതകള്‍, അണുബാധ എന്നീ ശ്രമിച്ചാല്‍ തടയാന്‍ സാധിക്കുന്ന കാരണങ്ങള്‍ കൊണ്ടാണ് കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഉയര്‍ന്ന ശിശുമരണനിരക്കാണ് ഇന്ത്യ ആരോഗ്യപരിപാലന രംഗത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. 35 ലക്ഷം കുഞ്ഞുങ്ങളാണ് രാജ്യത്ത മാസം തികയാതെ ജനിക്കുന്നതെന്നും യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നൈജീരിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, യുഎസ്എ, കോംഗോ, എതോപ്യ എന്നിവരാണ് കുഞ്ഞുങ്ങളുടെ ജനനകാര്യത്തില്‍ ആദ്യ എട്ടിലുള്ള മറ്റ് രാജ്യങ്ങള്‍. എല്ലാ വര്‍ഷവും ജനുവരിയില്‍ യുനിസെഫ് പുതുവര്‍ഷദിനം ജനിച്ച കുഞ്ഞുങ്ങളുടെ കണക്ക് പുറത്തുവിടാറുണ്ട്.

 

Story Highlights- India has the highest number of babies born on New Year’s Eve

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here