Advertisement

ശബരിമല വിഷയം; സർക്കാർ നിലപാട് വിശ്വാസികളെ മുറിവേൽപ്പിച്ചു: ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

January 2, 2020
1 minute Read

മത വിശ്വാസങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ശബരിമല വിഷയം പരാമർശിച്ച് സിറോ മലബാർ കത്തോലിക്ക സഭാ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ഇക്കാര്യത്തിലെ സർക്കാർ നിലപാട് വിശ്വാസികളെ മുറിവേൽപ്പിച്ചു. ശബരിമലയിൽ എൻഎസ്എസ് എടുത്ത നിലപാട് ശരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: സുരക്ഷ ഒരുക്കാൻ പ്രായോഗിക ബുദ്ധിമുട്ട്; രാഷ്ട്രപതി ശബരിമല ദർശനം ഒഴിവാക്കി

മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകാനുള്ള തീരുമാനം ഉചിതമാണെന്നും അതിൽ ചില പോരായ്മകൾ പരിഹരിക്കണമെന്നും ബിഷപ്പ്. നൂറ്റിനാൽപ്പത്തിമൂന്നാമത് മന്നം ജയന്തി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ മന്നം സമാധിയിൽ പുഷ്പാർച്ചനയോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമായത്.

ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൻഎസ്എസ് നിലപാടെടുത്തിരുന്നു. രണ്ട് ദിവസമായി നടന്ന സമ്മേളനത്തിൽ ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളിൽ പ്രമേയങ്ങള്‍ പാസാക്കി.

 

 

sabarimala, arch bishop mar joseph perumthottam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top