Advertisement

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

January 3, 2020
Google News 1 minute Read

ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കാത്ത ജൽപ്പനങ്ങളാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

എത്രയോ സന്ദർഭങ്ങളിൽ എത്രയോ വിഷയങ്ങളിൽ സംസ്ഥാന നിയമസഭ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പെരുമാറ്റമാണ് ഗവർണർ പദവിയിലിരുന്നു കൊണ്ട് ആരിഫ് മുഹമ്മദ്ഖാൻ കാഴ്ചവച്ചിരിക്കുന്നത്. ഇതൊന്നും കേരളത്തിൽ ചെലവാകില്ലെന്ന് അൽപമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആർഎസ്എസ്സുകാർ അദ്ദേഹത്തെ ഉപദേശിക്കണം. ഭരണഘടനയും നിയമസംഹിതകളും സുപ്രിംകോടതി വിധികളുമൊന്നും മനസിലാക്കാതെയുള്ള ഗവർണറുടെ ‘സംസ്ഥാന ബിജെപി അധ്യക്ഷൻ’ കളി സകല സീമകളും അതിലംഘിച്ചിരിക്കുകയാണെന്നും കോടിയേരി വാർത്താക്കുറിപ്പിൽ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here