രാജസ്ഥാനിലെ ശിശുമരണം: സര്‍ക്കാരില്‍ ഭിന്നത

രാജസ്ഥാനിലെ കോട്ട ആശുപത്രിയിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ ഭിന്നത. മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് രംഗത്തെത്തി. ഇതിനിടെ മരണസംഖ്യ 107 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച ഉന്നത തല സംഘം കേന്ദ്ര സര്‍ക്കാറിന് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.
രാജസ്ഥാനിലെ കോട്ടയിലെ കെ ജെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികളുടെ മരണം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയെ പേരെടുത്ത പറയാതെ ഉപമുഖ്യമന്ത്രി വിമര്‍ശിച്ചത്. മുന്‍ സര്‍ക്കാരുകളെ പഴിചാരിയിട്ട് കാര്യമില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് 13 മാസമായെന്ന് സച്ചിന് പൈലറ്റ് പറഞ്ഞു.
മരണ സംഖ്യ മുന്‍ വര്‍ഷങ്ങളിലെക്കാളും കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് അവകാശപ്പെടുന്നതിനിടെയാണ് സച്ചിന് പൈലറ്റിന്റെ പ്രസ്താവന. 35 ദിവസത്തിനിടെ 107 കുട്ടികളാണ് മരിച്ചത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതായി കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. കുട്ടികളുടെ വീട് സന്ദര്‍ശിക്കാത്തതിനെതിരെ പ്രിയങ്കക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പ്രതികരണം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ള കുട്ടികളുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി.
കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച ഉന്നത തല സംഘം കേന്ദ്ര സര്‍ക്കാറിന് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. ദേശീയ മനുഷ്യവകാശ കമ്മീഷന് വിഷയത്തില്‍ ഇടപെട്ടു. നാല് ആഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്കാന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here