Advertisement

സംസ്ഥാനത്ത് വ്യവസായ സുരക്ഷാ സേന രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി

January 4, 2020
0 minutes Read

കേന്ദ്ര മാതൃകയിൽ സംസ്ഥാനത്ത് വ്യവസായ സുരക്ഷാ സേന രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം പാണ്ടിക്കാട്ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 150 അംഗങ്ങളാണ് പരിശീലനം പൂർത്തിയാക്കി തണ്ടർ ബോൾട്ട് സേനയുടെ ഭാഗമായത്.

പതിനെട്ട് മാസത്തെ കഠിന പരിശീലനം പൂർത്തിയാക്കിയാണ് ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ ഏഴാം കമാൻഡോ സംഘം പുറത്തിറങ്ങിയത്. പാണ്ടിക്കാട് ക്യാമ്പിൽ ആറ് പ്ലാറ്റിയൂണുകളിലായി നിരന്ന സേനയുടെ സല്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. സാധാരണക്കാരന് ആശ്വാസവും സന്തോഷം പകരുന്ന തരത്തിൽ പ്രവർത്തിക്കാൻ സേനാ അംഗങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിച്ച മുഖ്യമന്ത്രി കേന്ദ്ര മാതൃകയിൽ സംസ്ഥാനത്ത് വ്യവസായ സുരക്ഷാ സേന രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി പറഞ്ഞു.

ചടങ്ങിൽ കൗണ്ടർ ടെററിസം ആന്റ് ഇൻസർജൻസി സ്‌കൂളിന്റെ ഉദ്ഘാടനീ മുഖ്യമന്ത്രി നിർവഹിച്ചു. കമാൻഡോകളുടെ ത്രസിപ്പിക്കുന്ന സായുധ പ്രകടനങ്ങളും, ദൗത്യങ്ങളുടെ പ്രദർശനവും കാണികൾക്ക് ആവേശമായി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ, ജനപ്രതിനിധികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ,പൊതു ജനങ്ങൾ തുടങ്ങി നിരവധി പേർ പരേഡ് വീക്ഷിക്കാൻ കൊളപ്പറമ്പിലെ പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top