ചെന്നൈയിലെ മൂടല്‍ മഞ്ഞ്; അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

രണ്ടാം ദിവസവും ചെന്നൈയില്‍ കനത്ത മൂടല്‍മഞ്ഞ് നിറഞ്ഞ കാലാവസ്ഥ തുടരുന്നു. മൂടല്‍മഞ്ഞ് കാരണം ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിലിറങ്ങേണ്ട അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. നാല് വിമാനങ്ങള്‍ ഹൈദരാബാദിലേയ്ക്കും ഒരു വിമാനം തിരുച്ചിറപ്പള്ളിയിലേയ്ക്കുമാണ് വഴിതിരിച്ചുവിട്ടത്.
മോശം കാലാവസ്ഥമൂലം പത്തോളം വിമാനങ്ങളും വൈകിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനങ്ങള്‍ വൈകുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സും സ്‌പൈസ്‌ജെറ്റും ട്വിറ്ററിലൂടെ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു. വെള്ളിയാഴ്ചയും ചെന്നൈ വിമാനത്താവളത്തില്‍ നിരവധി ആഭ്യന്തര, രാജ്യാന്തര വ്മാനാനങ്ങള്‍ അപ്രതീക്ഷിത മൂടല്‍മഞ്ഞ് കാരണം വൈകിയിരുന്നു.
Story Highlights- Fog in Chennai; Five planes were diverted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here