ഭൂപരിഷ്‌ക്കരണ നിയമം; സിപിഐഎം-സിപിഐ തര്‍ക്കം മുറുകുന്നു

ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കിയതാരെന്നതിനെ ചൊല്ലി സിപിഐഎം-സിപിഐ തര്‍ക്കം മുറുകുന്നു. അച്ചുതമേനോന്റെ പേര് മുഖ്യമന്ത്രി പരാമര്‍ശിക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് സിപിഐ. മുഖ്യമന്ത്രിക്ക് ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി മറുപടി നല്‍കും. തന്റെ പ്രസംഗം വിവാദമാക്കുന്നത് ചരിത്രമറിയാത്തവരെന്ന് സിപിഐയെ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷികാഘോഷ വേളയില്‍ നിയമത്തിന്റെ ശില്‍പ്പികള്‍ ആദ്യ മുഖ്യമന്ത്രി ഇഎംഎസും റവന്യൂ മന്ത്രി കെ ആര്‍ ഗൗരിയമ്മയുമെന്ന് പിണറായി വിശേഷിപ്പിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി കണ്ണൂരില്‍ നിലപാട് ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടേത് ചരിത്ര വസ്തുതകളുടെ തമസ്‌കരണമെന്ന് സിപിഐ മുഖപത്രം ജനയുഗം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. ഇന്ന് തൃശൂരില്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷികാഘോഷം സിപിഐ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രിക്ക് മറുപടി നല്‍കും. മുഖ്യമന്ത്രിയും ഇന്ന് തൃശൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
Story Highlights- Land Reforms Act; The CPIM-CPI dispute is tightening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here