ബിജെപി സംസ്ഥാന സംഘടനാ തെരഞ്ഞെടുപ്പില്‍ പിടിമുറുക്കി ആര്‍എസ്എസ്

ബിജെപി സംസ്ഥാന സംഘടനാ തെരഞ്ഞെടുപ്പില്‍ പിടിമുറുക്കി ആര്‍എസ്എസ്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ ബിജെപി മണ്ഡലം അധ്യക്ഷന്മാരായതില് ബഹുഭൂരിപക്ഷവും ആര്‍എസ്എസ് നിശ്ചയിച്ചവരാണ്. അതേസമയം, സംസ്ഥാനത്തൊട്ടാകെ 20 മണ്ഡലങ്ങളില്‍ തര്‍ക്കം മൂലം അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാനായില്ല.
ബൂത്ത് തലം മുതലാരംഭിച്ച ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് നിയോജക മണ്ഡലം തലത്തിലെത്തുമ്പോള്‍ ആര്‍എസ്എസ് ബിജെപിക്ക് വിട്ടു നല്കിയവരാണ് പുതിയ മണ്ഡലം അധ്യക്ഷന്മാരില് ഏറിയപങ്കും. ഗ്രൂപ്പ് തിരിഞ്ഞുള്ള പോരില്‍ വി മുരളീധരന് പക്ഷത്തിനാണ് നേട്ടം. അതേസമയം, തര്‍ക്കത്തെ തുടര്‍ന്ന് ഇനിയും ചില മണ്ഡലങ്ങളില്‍ അധ്യക്ഷന്മാരെ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ നാല് കോഴിക്കോട് രണ്ട് എന്നിങ്ങനെ സംസ്ഥാനമൊട്ടാകെ ഇരുപത് മണ്ഡലങ്ങളിലാണ് തര്‍ക്കം. ബിജെപി എംഎല്‍എയുടെ മണ്ഡലമായ നേമത്താണ് പ്രധാനപ്രശ്നം. ഇവിടെ ഒ രാജഗോപാല്‍ യുവമോര്‍ച്ച നേതാവ് എസ് നിഷാന്തിനെ പിന്തുണയ്ക്കുമ്പോള്‍ ജില്ലാ അധ്യക്ഷന്‍ എസ് സുരേഷ് നിലവിലെ ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജിയെയാണ് പിന്തുണയ്ക്കുന്നത്. ബിജെപിക്ക് സംഘടനാ സ്വാധീനമുള്ള കഴക്കൂട്ടം, വാമാനാപുരം,കുന്ദമംഗലം,ബാലുശ്ശേരി, മണ്ഡലങ്ങളിലും തര്‍ക്കം പുകയുകയാണ്. തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ മുതിര്‍ന്നനേതാക്കളും ആര്‍എസ്എസും ഇടപെട്ട് നടത്തുന്നുണ്ട്.
ഇതിനിടെ ജില്ലാ കമ്മിറ്റിയിലേക്കും കടുത്ത പോരാണ് നടക്കുന്നത്. നിലവില്‍ കൃഷ്ണദാസ് പക്ഷത്തിനൊപ്പമാണ് ജില്ലാക്കമ്മിറ്റികളില്‍ ഭൂരിഭാഗവും. കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായേക്കുമെന്ന കണക്കുകൂട്ടലില്‍ മുരളീധര പക്ഷം ഇക്കുറി കൃത്യമായി കരുക്കള്‍ നീക്കുന്നുണ്ട്. എന്നാല്‍ ആര്‍എസ്എസിന് കൂടി സ്വീകാര്യരായവരെ തന്നെയാകും അവസാനം ജില്ലാക്കമ്മിറ്റികളിലും തെരഞ്ഞെടുക്കുക.
Story Highlights- RSS , BJP constituency presidents, organizing elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here