Advertisement

ഗില്ലിനു പക്വതയില്ല; ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ബിഷൻ സിംഗ് ബേദി

January 5, 2020
Google News 1 minute Read

ഇന്ത്യൻ എ ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് യുവതാരം ശുഭ്മൻ ഗില്ലിനെ നീക്കണമെന്ന് മുൻ ദേശീയ താരം ബിഷൻ സിംഗ് ബേദി. ഡൽഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ അമ്പയറോട് കലഹിച്ച ഗില്ലിൻ്റെ നടപടിയുടെ പശ്ചാത്തലത്തിലാണ് ബേദി യുവതാരത്തെ നായക സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടത്.

ക്രിക്കറ്റിൽ ഇത്തരം ചട്ടമ്പിത്തരങ്ങൾ അനുവദിച്ചു കൊടുക്കാനാവില്ലെന്ന് ബേദി പറഞ്ഞു. ആരും ക്രിക്കറ്റിനെക്കാൾ വലുതല്ല. ഇന്ത്യ എ ടീം നായക സ്ഥാനത്തു നിന്നെ ഗില്ലിനെ മാറ്റണം. അല്പം കൂടി പക്വതയുള്ള ഒരാൾ നായകനായില്ലെങ്കിൽ മാച്ച് റഫറിക്ക് ഇടയ്ക്കിടെ മത്സരത്തില്‍ ഇടപെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീം ക്യാപ്റ്റനാണ് പഞ്ചാബ് താരമായ ശുഭ്മൻ ഗിൽ. മലയാളി താരങ്ങളായ സന്ദീപ് വാര്യരും സഞ്ജു സാംസണും കൂടി ഉൾപ്പെട്ട ടീമാണ് ന്യൂസിലൻഡിലേക്ക് പോകുന്നത്. മൂന്ന് ഏകദിനങ്ങളും രണ്ട് ചതുർദിന മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. സഞ്ജു ഏകദിന ടീമിൽ ഉൾപ്പെട്ടപ്പോൾ സന്ദീപ് ഏകദിന, ചതുർദിന ടീമുകളിൽ ഇടം നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് ശുഭ്മൻ ഗിൽ അമ്പയറോട് കയർത്തത്. ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത ഗിൽ ക്രീസ് വിടാൻ തയ്യാറായില്ല. തുടർന്ന് യുവതാരം അമ്പയറോട് കയർത്തു. ശേഷം അമ്പയർ തൻ്റെ തീരുമാനം പിൻവലിച്ചു. ഇത് ചോദ്യം ചെയ്ത
ഡൽഹി താരങ്ങൾ ഗ്രൗണ്ട് വിട്ടു. തുടർന്ന് മാച്ച് റഫറി ഇടപെട്ട് മത്സരം പുനരാരംഭിച്ചു. ബാറ്റിംഗ് തുടർന്ന് ഗിൽ 23 റൺസെടുത്ത് പുറത്തായിരുന്നു.

Story Highlights: Shubman Gill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here