Advertisement

അന്താരാഷ്ട്ര കലാ കരകൗശല മേള മാധ്യമ അവാര്‍ഡ് 24 ന്യൂസ് എഡിറ്റര്‍ ദീപക് ധര്‍മ്മടത്തിന്

January 5, 2020
Google News 0 minutes Read

സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ വിഭാഗത്തില്‍ ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ ദീപക് ധര്‍മ്മടം അവാര്‍ഡിന് അര്‍ഹനായി. മനോരമ ന്യൂസ് കറസ്‌പോണ്ടന്റ് ബി എല്‍ അരുണിനും അവാര്‍ഡ് ലഭിച്ചു.

പത്ര മാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ലേഖകന്‍ മനോജ് കുമാര്‍ സിഎം, കേരള കൗമുദിയിലെ വിനോദ് സവിധം എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. അവാര്‍ഡുകള്‍ തിങ്കളാഴ്ച വൈകുന്നേരം സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ വച്ച് നടക്കുന്ന സമാപന ചടങ്ങില്‍ വിതരണം ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here