Advertisement

ക്രിസ്റ്റിൻ സ്റ്റിവാർട്ടിന്റെ സൈ-ഫൈ ചിത്രം ‘അണ്ടർ വാട്ടർ’ എട്ടിന്

January 5, 2020
Google News 2 minutes Read

പ്രമുഖ ഹോളിവുഡ് താരം ക്രിസ്റ്റിൻ സ്റ്റിവാർട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘അണ്ടർ വാട്ടർ’ ഈ മാസം എട്ടിന് റിലീസ് ചെയ്യും. സയൻസ് ഫിക്ഷൻ (സൈ-ഫൈ) ഗണത്തിൽപ്പെട്ടതാണ് സിനിമ. നേരത്തെ പുറത്തിറങ്ങിയ സിനിമയിലെ ഫോട്ടോകളെല്ലാം വൈറലായിരുന്നു.

Read Also: ‘ഛപാക് എന്റെ കഥ’; ദീപിക പദുക്കോണിനെതിരെ കേസ് നൽകി എഴുത്തുകാരൻ രാകേഷ് ഭാരതി

ഭൂകമ്പത്തെ തുടർന്ന് ഒരു ഭൂഗർഭ ലബോറട്ടറി തകരുന്നതും ഗവേഷകർ അതിൽ കുടുങ്ങുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൊറർ വിഭാഗത്തിലും ചിത്രത്തെപ്പെടുത്താം.

വില്യം യുബാങ്ക് ആണ് സംവിധായകൻ. വെള്ളത്തിനടിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ടിജെ മില്ലർ, വിൻസെന്റ് കാസൽ, ജെസിക്ക ഹെൻവിക്, ജോൺ ഗല്ലാഗർ ജൂനിയർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

 

 

under water film, christein stewart

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here