ഇന്നത്തെ പ്രധാന വാർത്തകൾ (07-01-2020)

കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കാട്ടില്‍ തള്ളി; സുഹൃത്ത് പിടിയില്‍
കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ്‍ സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളി. മരട് സ്വദേശിനിയായ ഈവയാണ് കൊല്ലപ്പെട്ടത്. ആണ്‍ സുഹൃത്ത് സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഫര്‍ സഞ്ചരിച്ച കാര്‍ മലക്കപ്പാറയില്‍ നിന്ന് കണ്ടെത്തി. പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി മലക്കപ്പാറയില്‍ തെരച്ചില്‍ നടത്തുകയാണ്.
ദീപികാ പദുകോൺ ജെഎൻയു സമരവേദിയിൽ
സമരക്കാരെ പിന്തുണച്ച് പ്രസിദ്ധ ബോളിവുഡ് സിനിമാതാരവും നിർമാതാവുമായ ദീപികാ പദുകോൺ ജെഎൻയുവിൽ. കനയ്യാ കുമാറിനൊപ്പം നടി വേദി പങ്കിട്ടു.
നിർഭയ കേസ്; നാല് പ്രതികൾക്കും തൂക്കുകയർ; മരണ വാറന്റ് പുറപ്പെടുവിച്ചു
നിർഭയ കേസിൽ നാല് പ്രതികൾക്കും മരണ വാറന്റ് പുറപ്പെടുവിച്ചു. ജനുവരി 22ന് രാവിലെ 7 മണിക്ക് വധ ശിക്ഷ നടപ്പാക്കും. ഉത്തർ പ്രദേശിൽ നിന്നുള്ള ആരാച്ചാരാകും വധശിക്ഷ നടപ്പാക്കുക.
നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ള ഐഎസ് യുവതികൾ കാബൂളിൽ; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ
ഐഎസ്‌ഐഎസിൽ ചേർന്ന മലയാളി വനിതകൾ കാബൂൾ ജയിലിലെന്ന് കേന്ദ്ര സർക്കാർ. പത്ത് ഇന്ത്യക്കാരും കാബൂൾ ജയിലിലുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
നടിയെ ആക്രമിച്ച കേസ്; ദിലീപ് വീണ്ടും ഹർജി നൽകി
നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപ് വീണ്ടും ഹർജി നൽകി. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ തീരുമാനമാകുന്നത് വരെ വിചാരണ നടപടികൾ ആരംഭിക്കരുതെന്നാണ് ആവശ്യം. വിചാരണ കോടതിയിലാണ് ഇത് സംബന്ധിച്ച ഹർജി സമർപ്പിച്ചത്.
മരട് ഫഌറ്റ് പൊളിക്കൽ; മാലിന്യങ്ങൾ തള്ളുന്നത് അരൂരിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്
മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച ശേഷം വരുന്ന മാലിന്യങ്ങൾ തള്ളുന്നത് അരൂരിൽ. ചീഫ് എൻവിയോൺ മെന്റൽ ഓഫീസറാണ് ഇക്കാര്യം ട്വന്റിഫോറിനെ അറിയിച്ചത്.
‘ജെഎൻയു കമ്മ്യൂണിസ്റ്റുകളുടെ താവളം’; അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദൾ
ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന അക്രമത്തിൻ്റെ ഉത്തരവാദിത്തം ഹിന്ദു രക്ഷാ ദൾ ഏറ്റെടുത്തു. സർവകലാശാലയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും തങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടാണ് അക്രമം നടത്തിയതെന്നും അവർ പറഞ്ഞു.
മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ പിഴതുക സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാകില്ല ; നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍
മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ പിഴതുക സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാം എന്ന നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍. പുതിയ മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പിഴ കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം ഇല്ല എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചു. വിഷയവുമയി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത്. കേരളത്തിലടക്കം മോട്ടോര്‍ വാഹന പിഴതുക വര്‍ധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കാരണമാകും.
ജെഎന്‍യുവിലെ മുഖം മൂടി ആക്രമണ വിഷയത്തില്‍ മാനവ വിഭവ ശേഷി വകുപ്പിന്റെ നീക്കങ്ങളോട് നിസഹകരിച്ച് ജെഎന്‍യു വൈസ് ചാന്‍സലര്‍. മാനവ വിഭവ ശേഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥ സംഘത്തിന് മുന്നില്‍ വൈസ് ചാന്‍സലര്‍ ഇന്നലെ ഹാജരായില്ല.
Story Highlights- news round up, headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here