സര്‍ക്കാര്‍ സാമ്പത്തിക സഹായം നിലച്ചിട്ട് മാസങ്ങള്‍; പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവന്ന ഗ്രാന്റുകള്‍ മാസങ്ങളായി നിലച്ചു. സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള മെയിന്റനന്‍സ് ഗ്രാന്റുകളും ലഭ്യമാക്കിയിട്ടില്ല. സ്‌കൂള്‍, കോളജ് തലത്തിലുള്ള പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയിരുന്ന വിവധ ഗ്രാന്റുകളും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മുടങ്ങി.
ഓരോ മാസവും നല്‍കിവന്ന സാമ്പത്തിക സഹായവും വര്‍ഷത്തില്‍ നല്‍കുന്ന ലംപ്‌സം ഗ്രാന്റുമാണ് മുടങ്ങിയിരുക്കുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ ഗ്രാന്റ് ലഭിക്കാതായതോടെ പരീക്ഷയ്ക്ക് പണമടയ്ക്കാന്‍ പോലും കഴിയാതെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ചെലവാക്കിയ മെയിന്റനന്‍സ് ഗ്രാന്റുകളും നിലച്ചിരിക്കുകയാണ്. മെയിന്റനന്‍സ് ഗ്രാന്റ് ഉള്‍പ്പടെ ട്രഷറിയില്‍ ബില്‍ മാറാതെ തടഞ്ഞുവച്ചിരിക്കുന്ന തുക 988 കോടിയായി ഉയര്‍ന്നു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പദത്തിലേക്ക് കടന്നതോടെ ബില്‍ മാറാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here