Advertisement

എച്ച്1 എന്‍1 ; ആശങ്ക വേണ്ടെന്ന് മന്ത്രി കെകെ ശൈലജ

January 8, 2020
Google News 1 minute Read

കോഴിക്കോട് ആനയാംകുന്നിലെ പകര്‍ച്ചപ്പനി എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗം പടരാതിരിക്കാന്‍ മുന്‍കരുതലും ശ്രദ്ധയും വേണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് നാളെ ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സംഘം എത്തും. നിലവില്‍ ഏഴ് പേര്‍ക്കാണ് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചിരിക്കുന്നത്. പനിയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രക്തസാമ്പിളിന്റെ പരിശോധന ഫലത്തിലാണ് പനി എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചത്. ആശങ്കപ്പെടണ്ട സാഹചര്യം ഇല്ലെന്ന് ഡിഎംഒ അറിച്ചു. പനി പടരുന്ന സാഹചര്യത്തില്‍ ആനയാംകുന്ന് സ്‌കൂളിന് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആനയാംകുന്ന് സ്‌കൂളിലെ 185 വിദ്യാര്‍ത്ഥികളും, 15 അധ്യാപകരുമാണ് പനി ബാധിച്ച് ചികിത്സയില്‍ ഉള്ളത്. സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് തുടരുകയാണ്.

പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛര്‍ദി, വിറയല്‍, ക്ഷീണം എന്നിവയാണ്
എച്ച്1 എന്‍1 ന്റെ ലക്ഷണങ്ങള്‍. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍ക്ക് രോഗം കടുക്കാന്‍ സാധ്യതയുണ്ട്. ഇവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സതേടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

Story Highlights- H1N1. kozhikode,  KK Shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here