Advertisement

‘ആയമ്മ ഇന്നലെ ജെഎൻയു ഇടത് സമരവേദിയിൽ എത്തി മാധ്യമങ്ങളിൽ പരമാവധി മൈലേജ് നേടി’: ദീപികക്ക് എതിരെ സന്ദീപ് വാര്യർ

January 8, 2020
Google News 1 minute Read

ജെഎൻയു വിദ്യാർത്ഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച അഭിനേത്രിയും നിർമാതാവുമായ ദീപികാ പദുകോണിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ. ഇത് സിനിമാ പ്രമോഷന് വേണ്ടിയുള്ള നടിയുടെ തന്ത്രമാണെന്നും ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനാണെന്നും സന്ദീപ് വാര്യർ പറയുന്നു,

പോസ്റ്റ് വായിക്കാം,

ദീപിക പദുക്കോൺ കുറേ ദിവസമായി പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി ജനങ്ങൾ കൂടുന്ന പല സ്ഥലങ്ങളിലും പോകുന്നുണ്ട്. എങ്ങനെ പരമാവധി ജനശ്രദ്ധ പിടിച്ചു പറ്റാം എന്നത് തന്നെയാണ് ലക്ഷ്യം.

Read Also: ജെഎൻയു അക്രമം; അപലപിച്ച് ഗംഭീറും ജ്വാല ഗുട്ടയുമടക്കമുള്ള താരങ്ങൾ

ആയമ്മ ഇന്നലെ ജെഎൻയു ഇടത് സമരവേദിയിൽ എത്തി കുറെ നേരം നിൽക്കുകയും ദേശീയ മാധ്യമങ്ങളിൽ പരമാവധി മൈലേജ് നേടുകയും ചെയ്തു. സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കുപോലും പറയാതെ ദീപിക പദുക്കോൺ തിരികെ പോവുകയും ചെയ്തു. സമരത്തെ പിന്തുണച്ച് അവർ ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല. ദീപിക ഇന്ത്യയിൽ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. അതായത് അവർക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്.

എന്തായാലും ദീപികയുടെ സന്ദർശനം അവരുടെ പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി കൊടുത്തു. കേരളവർമ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതൽ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവർത്തകനടക്കം ദീപിക പദുകോണിന് പ്രമോഷൻ നൽകാൻ തുടങ്ങി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഗീതനിശ നടത്തി പണം പിരിച്ച ശേഷം കഴിഞ്ഞ രണ്ട് മാസക്കാലമായി അത് സംബന്ധിച്ച് ഒരു കണക്കും പുറത്തുവിടാത്ത റിമാ കല്ലിങ്കൽ, ആഷിക്ക് അബു , ബിജി ബാൽ , ഷഹബാസ് അമൻ , സിത്താര കൃഷ്ണകുമാർ, സയനോര തുടങ്ങിയവരൊക്കെ ദീപിക പദുക്കോണിനെ കണ്ടുപഠിക്കണം. ചുരുങ്ങിയ പക്ഷം ദീപികയ്ക്ക് എല്ലാത്തിനും കണക്കുണ്ട്.

 

 

 

jnu, sandeep warrier, deepika padukone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here