Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (11.01.2020)

January 11, 2020
Google News 1 minute Read

ഹിസ്ബുൾ തീവ്രവാദിയോടൊപ്പം ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

ഹിസ്ബുൾ തീവ്രവാദിയോടൊപ്പം ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ധീരതയ്ക്ക് രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് മെഡൽ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനാണ് പിടിയിലായിരിക്കുന്നത്.

‘പൊലീസിന്റേത് എബിവിപിയുടെ ഭാഷ്യം’; ഡൽഹി പൊലീസിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ

ഡൽഹി പൊലീസിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ. പൊലീസിന്റേത് എബിവിപിയുടെ ഭാഷ്യമെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. ജെഎൻയുവിൽ സമരം തുടരാനും വിദ്യാർത്ഥികൾ തീരുമാനിച്ചു.

ജെഎൻയു മുഖം മൂടി ആക്രമണം; വാട്സ്ആപ്പ് ഗ്രൂപ്പിലെ 37 പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്

ജെഎൻയുവിൽ ആക്രമണ സംഭവങ്ങൾക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം നൽകിയ 37 പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ‘യുണൈറ്റി എഗൈൻസ്റ്റ് ലെഫ്റ്റ്’ എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശങ്ങൾക്ക് പിന്നാലെയാണ് ജെഎൻയുവിൽ അതിക്രമം നടന്നതെന്നാണ് പൊലീസ് നിഗമനം.

എച്ച്ടുഒ നിലംപൊത്തി; ആദ്യ നിയന്ത്രിത സ്ഫോടനം വിജയകരം; ദൃശ്യങ്ങൾ

മരടിൽ ആദ്യ ഫൽറ്റ് നിലം പൊത്തി. എച്ച്ടുഒ ഫൽറ്റാണ് 11.18 ഓടെ നിയന്ത്രിത സ്ഫോടനത്തിലൂടെ നിലം പതിച്ചത്. 37 മുതൽ 42വരെ ഡിഗ്രി കോണളവിലാണ് ഫൽറ്റ് നിലം പതിച്ചത്.

ആൽഫാ സെറീനും നിലംപൊത്തി; ദൃശ്യങ്ങൾ കാണാം

എച്ച്ടുഒക്ക് ശേഷം ആൽഫാ സെറീനും നിലംപൊത്തി. കെട്ടിടത്തിന്റെ രണ്ട് ടവറുകളും തകർന്നു വീണു. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ടവറുകളും തകർന്നത്. എച്ച്ടുഒ തകർത്തതിന്റെ പൊടിപടലങ്ങൾ അടങ്ങിയ ശേഷമാണ് ആൽഫാ സെറീൻ തകർത്തത്.

അറസ്റ്റഡ് ലാൻഡിംഗിന്റെ പരീക്ഷണം ഐഎൻഎസ് വിക്രമാദിത്യയിൽ വിജയകരമായി പൂർത്തീകരിച്ചു

പോർവിമാനത്തെ ഉരുക്കുവടങ്ങൾ കൊണ്ട് പിടിച്ചുകെട്ടുന്ന അറസ്റ്റഡ് ലാൻഡിംഗിന്റെ പരീക്ഷണം വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ ഇന്ത്യ വിജയകരമായി പൂർത്തീകരിച്ചു.

മുംബൈയിൽ രാസഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് മരണം

മുംബൈക്ക് സമീപം പൽഘറിൽ രാസഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് മരണം. കൂടുതൽ പേർ അപകടത്തിനിരയായോ എന്ന് ആശങ്കയുണ്ട്. മുംബൈക്ക് 100 കിലോമീറ്റർ അകലെ പൽഘറിലെ കോൾവാഡെ ഗ്രാമത്തിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

കോഴിക്കോട് 4 പേർക്ക് കൂടി എച്ച്വൺഎൻവൺ സ്ഥിരീകരിച്ചു

കോഴിക്കോട് കാരശേരി പഞ്ചായത്തിൽ പുതുപായി 4 പേർക്ക് കൂടി എച്ച്വൺഎൻവൺ സ്ഥിരീകരിച്ചു. തിങ്കളാഴ്ച കാരശേരി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും.

today’s headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here