കൊച്ചിയിൽ ആനക്കൊമ്പ് വിൽക്കാൻ ശ്രമം; അഞ്ച് പേർ പിടിയിൽ

കൊച്ചിയിൽ ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച അഞ്ച് പേർ പിടിയിൽ. ഫോറസ്റ്റ് ഫ്‌ളയിംഗ്
സ്‌ക്വാഡാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. തൃപ്പൂണിത്തുറ സ്വദേശി റോഷൻ രാംകുമാർ, ഏലൂർ സ്വദേശി ഷെബിൻ, ഇരിങ്ങാലക്കുട സ്വദേശി മിഥുൻ, സനോജ് പറവൂർ, ഷമീർ പറവൂർ എന്നിവരാണ് പിടിയിലായത്.

തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ ഇടപാടുകാരെന്ന വ്യാജേന എത്തിയാണ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്. രണ്ട് കോടി രൂപയാണ് ആനക്കൊമ്പിനായി പ്രതികൾ ആവശ്യപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. പ്രതികളെ വിശദമായി ചോദ്യം ചെയ്യും.

story highlights- illegal ivory, five arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More