Advertisement

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സമയപരിധി ഇന്ന് അവസാനിക്കും

January 15, 2020
Google News 1 minute Read

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സമയപരിധി ഇന്ന് അർധരാത്രയോടെ അവസാനിക്കും.16 മുതൽ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ പിഴ ഈടാക്കി തുടങ്ങും. അതേസമയം ഇന്ന് ചേരുന്ന മന്ത്രി സഭായോഗത്തിൽ വ്യാപാരികൾക്ക് അനുകൂലമായി പിഴ ഈടാക്കുന്നതിന് കൂടുതൽ സമയം അനുവധിക്കണമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

ജനുവരി ഒന്ന് മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ വ്യാപാരികളുടെ നിരന്തരമായുള്ള ആവശ്യം പരിഗണിച്ച് ഈ മാസം 15 വരെ ബോധവത്ക്കരണത്തിന്റെ ഭാഗമായി പിഴ ഒഴിവാക്കികൊണ്ട് സർക്കാർ ഇളവ് നൽകിയിരുന്നു.ഈ സമയ പരിധി ഇന്ന് അർധരാത്രിയോടെ അവസാനിക്കും. നാളെ മുതൽ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ നിർമ്മിക്കുകയോ, വിൽക്കുകയോ ചെയ്താൽ പിഴ ഈടാക്കും. എന്നാൽ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തിൽ കൂടുതൽ സമയം അനുവധിച്ച് തങ്ങൾക്കനുകൂലമായ നിലപാട് സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികൾ.

ആദ്യഘട്ടത്തിലെ നിയമലംഘനത്തിന് 10000 രൂപയും രണ്ടാംഘട്ടത്തിലെ നിയമലംഘനത്തിന് 25000 രൂപയുമാണ് നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ ഈടാക്കുന്ന പിഴ തുക. മൂന്നാമതും നിയമലംഘനം നടത്തുകയാണെങ്കിൽ 50000 രൂപയായിരിക്കും പിഴ നൽകേണ്ടി വരിക. വീണ്ടും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഏത് സ്ഥാപനമാണോ നിയമം ലംഘിക്കുന്നത് ആ സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കും. കളക്ടർമാർ, സബ്ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ എന്നിവർക്കാണ് പിഴ ഈടാക്കാനുള്ള അധികാരം നിലവിൽ നൽകിയിട്ടുള്ളത്.

Story Highlights- Plastic Ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here