Advertisement

ആലപ്പുഴയിൽ കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റു മരിച്ചു

January 15, 2020
1 minute Read

ആലപ്പുഴ പള്ളിപ്പുറത്ത് കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റു മരിച്ചു. കരുനാട് വീട്ടിൽ മഹേഷ് ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഗിരീഷിനെ ചേർത്തല പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൊല്ലപ്പെട്ട പള്ളിപ്പുറം സ്വദേശി മഹേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ഇന്നലെ വൈകുന്നേരം മുതൽ മഹേഷും സഹോദരൻ ഗിരീഷും ആയി മദ്യപിച്ച ശേഷം വഴക്ക് ഉണ്ടായിരുന്നു. അർദ്ധരാത്രിയോടെ ഗിരീഷിന്റെ വീടിന് മുന്നിൽ വെച്ച് അടിപിടി ഉണ്ടായി. തുടർന്നാണ് മഹേഷിനു കുത്തേറ്റത്. അടിവയറ്റിൽ ആഴ്ത്തിൽ മുറിവേറ്റ മഹേഷിനെ കൊണ്ട് അച്ഛനും ഗിരീഷും ചേർത്തലയിലെ ആശുപത്രിയിലേക്ക് പോയി. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ മരിച്ചു. ഗിരീഷിനെ ആശുപത്രിയിൽ നിന്നാണ് ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തത്.

ഏറെനാളായി സഹോദരങ്ങൾ തമ്മിൽ വഴക്കും അടിപിടിയും ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകി. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കാപ്പാ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് മഹേഷ് പുറത്തിറങ്ങിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Story Highlights: Brother, Murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top