Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (15-01-2020)

January 15, 2020
Google News 0 minutes Read

ആലപ്പുഴയിൽ കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റു മരിച്ചു

ആലപ്പുഴ പള്ളിപ്പുറത്ത് കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റു മരിച്ചു. കരുനാട് വീട്ടിൽ മഹേഷ് ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഗിരീഷിനെ ചേർത്തല പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കളിയിക്കാവിള കൊലപാതകം; അന്വേഷണം എൻഐഎ എറ്റെടുക്കും

കളിയിക്കാവിളയിൽ എസ്‌ഐയെ വെടിവച്ചു കൊന്ന സംഭവത്തിലെ അന്വേഷണം എൻഐഎ എറ്റെടുക്കും. സംഭവത്തിന് പിന്നിൽ സംസ്ഥാനാന്തര ഭീകരവാദ സംഘടനകളുടെ പങ്കും സാമ്പത്തിക സഹായവും ലഭിച്ചു എന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് നടപടി. തമിഴ്‌നാട് ക്യൂബ്രാഞ്ചും കേന്ദ്രരഹസ്യാന്വേഷണ എജൻസിയും നൽകിയ റിപ്പോർട്ട് എൻഐഎ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ്ര മോദിയുടെ നേത്യത്വത്തിൽ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുമാനം.

രാജ്യത്ത് ഇന്ന് മുതൽ ഫാസ്ടാഗ്

രാജ്യത്തെ ടോൾ ബൂത്തുകളിൽ സമ്പൂർണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിത്തുടങ്ങി. തിരക്കിട്ട് ഫാസ്ടാഗ് നടപ്പാക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കെ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പു മാത്രമാണ് ഇക്കാര്യത്തിൽ ദേശീയപാതാ അതോറിറ്റി നൽകുന്നത്. ഏത് ടോൾ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here