രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി 17 മുതൽ ഓടി തുടങ്ങും

രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി ജനുവരി 17 മുതൽ ഓടി തുടങ്ങും. കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയും ചേർന്ന് തേജസിന്റെ ഉദ്ഘാടന യാത്ര ഫഌഗ് ഓഫ് ചെയ്യും. അഹമ്മദാബാദ്- മുംബൈ പാതയിൽ സർവീസ് നടത്തുന്ന തേജസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള യാത്ര ജനുവരി 19 മുതലാണ് ആരംഭിക്കുക.
തീവണ്ടി യാത്രയ്ക്കായി ടിക്കറ്റ് ആപ്ലിക്കേഷൻ വഴിയും ഓൺലൈനായും സ്വന്തമാക്കാം. രാവിലെ 6.40ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15ന് മുംബൈയിൽ എത്തുന്ന രീതിയിലാണ് തേസജിന്റെ സമയക്രമം. തിരികെ 3.40ന് പുറപ്പെടുന്ന വണ്ടി 10.15ന് അഹമ്മദാബാദിലെത്തും.
അതേസയം, മറ്റു തീവണ്ടികളിലെ പോലെ സൗജന്യയാത്രയോ മറ്റ് യാത്രാ ഇളവുകളോ തേജസിൽ ലഭിക്കില്ല. വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തീവണ്ടി സർവീസ് ഉണ്ടായിരിക്കുന്നതാണ്.
അതി നൂതന സൗകര്യങ്ങളുള്ള തീവണ്ടിയിൽ ചായ, കോഫി മെഷീനുകളും ലഭ്യമാണ്. ആകെ 736 സീറ്റുകളുളാണ് ഒരുക്കിയിട്ടുള്ളതാണ്. മാത്രമല്ല, ഒരു മണിക്കൂർ തീവണ്ടി എത്താൻ വൈകിയാൽ യാത്രക്കാർക്ക് 100 രൂപയും രണ്ട് മണിക്കൂറിന് മുകളിൽ വൈകിയാൽ 250 രൂപ വരെയും പാരിതോഷികമായി നൽകും. വിമാനത്തിലേതിനു സമാനമായ ഭക്ഷണ വിതരണവും തീവണ്ടിയിൽ ഉണ്ടായിരിക്കുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here