Advertisement

ഗുഡിയ ബലാത്സംഗ കേസ്; പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി ഈ മാസം 30ന്

January 18, 2020
1 minute Read

അഞ്ച് വയസുകാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് ഡൽഹി കാർക്കർഡൂമ പോക്സോ കോടതി. 2013ൽ ഡൽഹിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസ് ഗുഡിയ ബലാത്സംഗ കേസ് എന്ന പേരിലാണ് അറിയപ്പെട്ടത്. ശിക്ഷ ഈ മാസം 30ന് വിധിക്കും.

മനോജ് ഷാ, പ്രദീപ് കുമാർ എന്നീ പ്രതികളെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2013 ഏപ്രിൽ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് വയസുകാരിയെ തട്ടികൊണ്ടുപോയി പ്രതികൾ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി.

സംഭവ ശേഷം മരിച്ചെന്ന് കരുതി കുട്ടിയെ പ്രതികൾ ഉപേക്ഷിച്ചിരുന്നു. എന്നാൽ ഏപ്രിൽ 17ന് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയാക്കിയിരുന്നു.

story highlights- gudiya rape case, karkardooma court

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top