Advertisement

അലിഗഡിൽ സിഎഎക്കെതിരെ പ്രതിഷേധിച്ച അറുപതിലേറെ സ്ത്രീകൾക്കെതിരെ കേസ്

January 19, 2020
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ അലിഗഡിൽ പ്രതിഷേധിച്ച അറുപതിലേറെ സ്ത്രീകൾക്കെതിരെ കേസ്. നിരോധനാജ്ഞ ലംഘിച്ച് ഒത്തുചേർന്നതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അലിഗഡിൽ ചില സ്ത്രീകൾ പൗരത്വ നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ ഒത്തുകൂടി പ്രതിഷേധിച്ചു. ഇത് സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞയുടെ ലംഘനമാണെന്ന് അലിഗഡ് സിവിൽ ലൈൻ സർക്കിൾ ഓഫീസർ അനിൽ സമാനിയ പറഞ്ഞു. 60 മുതൽ 70 വരെ സ്ത്രീകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here