കൊച്ചിയിൽ നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമം; നാലംഗ സംഘം പിടിയിൽ

കൊച്ചിയിൽ നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ. വനം വകുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കലിൽ നിന്ന് അഞ്ച് നക്ഷത്ര ആമകളെ കണ്ടെടുത്തു.

വൈറ്റിലയിലെ ഒരു ലോഡ്ജിൽ വച്ചാണ് സംഘം ആമകളെ വിൽക്കാൻ ശ്രമിച്ചത്. ഇവിടെയെത്തിയാണ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് സംഘത്തെ പിടികൂടിയത്. തമിഴ്‌നാട് ചെന്നൈ സ്വദേശികളായ മധു, ഭാസ്‌കർ, ഇളങ്കോവൻ, ആൻഡ്രൂസ്, തൃശൂർ സ്വദേശി ജിജി എന്നിവരാണ് പിടിയിലായത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More