മഞ്ചേശ്വരത്ത് അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി

മഞ്ചേശ്വരം മിയാപദവിൽ സ്‌കൂൾ അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ വനിതാ കമ്മീഷൻ പൊലീസനോട് റിപ്പോർട്ട് തേടി. മരണത്തിലെ ദുരൂഹത നീക്കം ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂളിൽ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്നുകാട്ടി ഭർത്താവ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിരിന്നു. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെർവാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.
Story Highlights- manjeswaram teacher death
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News