Advertisement

പത്തനംതിട്ടയില്‍ പട്ടയമേള വേദിയിലേക്ക് പൊന്തന്‍പുഴ സമരസമിതി പ്രവര്‍ത്തകരുടെ മാര്‍ച്ച്

January 23, 2020
Google News 1 minute Read

പത്തനംതിട്ട ജില്ലാ പട്ടയമേള വേദിയിലേക്ക് പൊന്തന്‍പുഴ സമര സമിതി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തങ്ങള്‍ക്ക് പട്ടയം നല്‍കാതെ പട്ടയമേള സംഘടിപ്പിച്ചത് പ്രഹസനമാണെന്ന് സമര സമിതി ആരോപിച്ചു. അതെ സമയം സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണന്നും പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കുമെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

പൊന്തംപുഴ വലിയകാവ് വനമേഖലയിലെ കുടുംബങ്ങളാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്ത പട്ടയമേള വേദിയിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. വനം റവന്യു വകുപ്പുകള്‍ നടത്തിയ സംയുക്ത സര്‍വേയില്‍ പുരയിടങ്ങള്‍ വനഭൂമിയിലല്ലെന്നു വ്യക്തമായിട്ടും സാങ്കേതികത്വം പറഞ്ഞു പട്ടയം നിഷേധിക്കുന്നതായാണ് സമര സമിതിയുടെ ആരോപണം. പട്ടയമേള വേദിയ്ക്ക് സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു.

അതേസമയം സമരക്കാരുടെ പ്രശ്‌നം അനുഭാവപൂര്‍വം പരിഹരിക്കുമെന്നും പൊന്തപുഴ ഭൂമി സംബന്ധിച്ച് കേന്ദ്ര വന മന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലെ 502 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ബാക്കിയുള്ള പട്ടയങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ നല്‍കുവാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം

Story highlights: pathanamthita, Ponthanpuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here