Advertisement

വീണ്ടും തോക്കെടുത്ത് സുരേഷ് ഗോപി; ‘കാവൽ’ ചിത്രീകരണം ഇന്നു മുതൽ

January 25, 2020
Google News 1 minute Read

സുരേഷ് ഗോപി വീണ്ടും തോക്കെടുക്കുന്നു. മുൻകാലങ്ങളിൽ തീവ്രതയുള്ള ഡയലോഗുകളുമായി സുരേഷ് ഗോപിയെ പൊലീസ് വേഷത്തിൽ അവരോധിച്ച രൺജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കരാണ് സിനിമ ഒരുക്കുന്നത്. ഗുഡ്‌വിൽ എൻ്റർടൈന്മെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.

തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട മിനിമൽ പോസ്റ്ററിലൂടെയാണ് ചിത്രീകരണം ഇന്നു മുതൽ ആരംഭിക്കുമെന്ന് സുരേഷ് ഗോപി സൂചന നൽകിയത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്റർ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ചിരിക്കുന്നത്. അതേ സമയം, സുരേഷ് ഗോപി സിനിമയിൽ പൊലീസ് വേഷത്തിലാണോ എന്നതിൽ വ്യക്തതയില്ല. നേരത്തെ, 1997ൽ സുരേഷ് ഗോപിയെ നായകനാക്കി രൺജി പണിക്കർ തിരക്കഥയൊരുക്കി ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം താൻ അലോചിക്കുന്നുണ്ടെന്ന് നിഥിൻ പറഞ്ഞിരുന്നു. സിനിമ അതാവാം എന്ന് ആരാധകർ പറയുന്നുണ്ട്.

21ആം നൂറ്റാണ്ടിലൂടെ ശ്രദ്ധേയയായ സയ ഡേവിഡ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. മുത്തുമണി, ഐഎം വിജയൻ, സുജിത് ശങ്കർ, അലൻസിയർ, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കും.

ദേശീയ പുരസ്കാര ജേതാവ് നിഖിൽ എസ് പ്രവീൺ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുക. രഞ്ജിൻ രാജാണ് സംഗീതം.

Story Highlights: Suresh Gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here