വിവാഹ മണ്ഡപത്തില്‍ നിന്ന് മനുഷ്യമഹാശൃംഖലയിലേക്ക്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ലക്ഷങ്ങളെ അണിനിരത്തി എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ വധുവരന്‍മാരും. വയനാട് കല്‍പ്പറ്റയിലാണ് വിവാഹ പന്തലില്‍ നിന്ന് നവദമ്പതികള്‍ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുക്കാന്‍ എത്തിയത്. വെെത്തിരി തളിപ്പുഴ സ്വദേശി പ്രവീണും വധു  ശ്രുതിയുമാണ് കല്‍പ്പറ്റയില്‍ മനുഷ്യമഹാശൃംഖലയുടെ ഭാഗമായത്. ഇന്ന് രാവിലെ 11.30 ഓടെയാണ് പ്രവീണും ശ്രുതിയും വിവാഹിതരായത്. ഡിവൈഎഫ്‌ഐ വൈത്തിരി മേഖല പ്രസിഡന്റാണ് പ്രവീണ്‍.

കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സികെ ശശീന്ദ്രന്‍ എംഎല്‍എ, മുതിര്‍ന്ന സിപിഐഎം നേതാവ് പിഎ മുഹമ്മദ് എന്നിവര്‍ക്ക് സമീപമാണ് നവദമ്പതിമാര്‍ ശൃംഖലയില്‍ അണിചേര്‍ന്നത്. വയനാട്ടില്‍ മാനന്തവാടി ഗാന്ധി പാര്‍ക്ക് മുതല്‍ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് വരെയാണ് ശൃംഖല തീര്‍ത്തത്. ജില്ലയില്‍ 75000 ലധികം ആളുകള്‍ പങ്കെടുത്തു എന്ന് എല്‍ഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു.

 

Story Highlights- Brides gathering at Wayanad, ldf protest, against Citizenship Amendment Actനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More