Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയനിലെ ഒരു വിഭാഗം അംഗങ്ങൾ

January 26, 2020
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയനിലെ ഒരു വിഭാഗം. നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് ജനാധിപത്യപരമായ സമീപനം സ്വീകരിക്കണമെന്നും നിയമം പിൻവലിക്കണമെന്ന അവരുടെ ആവശ്യം പരിഗണിക്കണമെന്നും ഇടതുപക്ഷ നിയമ നിർമാതാക്കൾ അവതരിപ്പിക്കുന്ന പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

മതം നോക്കാതെ അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യൻ സർക്കാരും പാർലമെന്റും കാണിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു. നിയമം വിവേചനപരമാണെന്ന് പറയുന്ന പ്രമേയം ദേശീയ പൗര രജിസ്റ്ററും പൗരത്വ നിയമവും ഉപയോഗിച്ച് നിരവധി മുസ്ലിംങ്ങളെ രാജ്യമില്ലാത്തവരാക്കുമെന്ന ആശങ്കയും പങ്കുവെയ്ക്കുന്നുണ്ട്. വിവേചനമില്ലാതെ മനുഷ്യാവകാശങ്ങൾ നടപ്പിലാക്കാനും നിയമത്തിന് മുന്നിൽ പൗരൻമാർ തുല്യരായി പരിഗണിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും സർക്കാരുകൾക്ക് കഴിയണമെന്നും പ്രമേയം ഇന്ത്യൻ സർക്കാരിനെ ഓർമിപ്പിക്കുന്നു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മൂല്യങ്ങളെ ഇന്ത്യ ലംഘിക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നടപടിയെ അപലപിക്കുന്ന പ്രമേയം സംഭവത്തെക്കുറിച്ച് സ്വതന്ത്രവും വിശ്വാസയോഗ്യവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ വിലക്കുകൾ പിൻവലിക്കണമെന്നും സമാധാനപരമായി ഒത്തുചേരാനുള്ള പൗരൻമാരുടെ അവകാശം അംഗീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എല്ലാ മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും പ്രമേയത്തിൽ പറയുന്നു. യൂറോപ്യൻ യൂണിയനിലെ ഇടതുപക്ഷ നിയമനിർമാതാക്കൾ അവതരിപ്പിക്കുന്ന പ്രമേയത്തിൻമേൽ ജനുവരി 29ന് ചർച്ചയും 30ന് വോട്ടെടുപ്പും നടക്കുമെന്നാണ് റിപ്പോർട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here