Advertisement

കൊല്ലത്ത് മനുഷ്യമഹാശൃംഖലയ്ക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം

January 26, 2020
Google News 0 minutes Read

കൊല്ലത്ത് മനുഷ്യമഹാശൃംഖലയ്ക്കിടെ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടാംകുറ്റി സ്വദേശി അജോയ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലത്ത് മനുഷ്യമഹാശൃംഖലയിൽ ആളുകൾ അണിനിരക്കുന്നതിനിടെയാണ് അജോയ് ആത്മഹത്യാ ശ്രമം നടത്തിയത്. വന്ദേമാതരം മുഴക്കി കൈഞരമ്പ് മുറിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കൈയിലെ മൂന്നു ഞരമ്പുകൾ പൂർണമായി മുറിഞ്ഞതായി ഡോക്ടർമാർ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി അജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോകും.
അജോയ് രാഷ്ട്രീയ പ്രവർത്തകനാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here