Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ സ്ത്രീകളുടെ പ്രതിഷേധം

January 26, 2020
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ റിപ്പബ്ലിക് ദിനത്തിലും പ്രതിഷേധം. ഉത്തർപ്രദേശിലെ സാംഭലിലാണ് പ്രതിഷേധമുണ്ടായത്. സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധത്തിൽ അണിനിരന്നു.

സമാജ്‌വാദി പാർട്ടി എം പി ശാഫിക്കർ റഹ്മാൻ ബാർഖിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലീങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ലഖ്‌നൗവിൽ പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശനിയാഴ്ച രാത്രിയോടെ സായുധ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും അറസ്റ്റിലായെന്ന് ഡിസിപി വികാസ് ചന്ദ്ര പറഞ്ഞു.

story highlights- citizenship amendment act, uttar pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here