Advertisement

ഗവര്‍ണര്‍ വായിക്കില്ലെന്ന് പറഞ്ഞ നയപ്രഖ്യാപനത്തിലെ പതിനെട്ടാം ഖണ്ഡിക

January 29, 2020
Google News 2 minutes Read

നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശം ഗവര്‍ണര്‍ വായിക്കുമോ എന്നാണ് ഇന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത്. അവസാന നിമിഷം
പതിനെട്ടാം ഖണ്ഡികയിലെ പൗരത്വ നിയമ ഭേദഗതി പരാമര്‍ശം ഗവര്‍ണര്‍ വായിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് വിയോജിപ്പുണ്ടെങ്കിലും 18-ാം ഖണ്ഡിക വായിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പതിനെട്ടാം ഖണ്ഡിക:

‘നമ്മുടെ പൗരത്വം ഭരണ ഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന് വിരുദ്ധമോ മതത്തിന്റെ അടിസ്ഥാനത്തിലോ ആകാന്‍ പാടില്ല. നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുള്ള സുപ്രധാന തത്വങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ 2019 ലെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഈ മഹനീയ സഭ എകകണ്ഠമായി പാസാക്കി. ഇതിനെ തുടര്‍ന്ന്, എന്റെ സര്‍ക്കാര്‍ ഭരണഘടനയുടെ 131 ആം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ വിനിയോഗിച്ച് ബഹുമാനപ്പെട്ട സുപ്രിം കോടതി മുമ്പാകെ ഒരു ഒറിജിനല്‍ സ്യൂട്ട് ഫയല്‍ ചെയ്തു.’

Story Highlights- Declaration that the Governor will not read

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here